ആലുവയില്‍നിന്ന് കാണാതായ അഞ്ച് വയസുകാരി ചാന്ദ്‌നിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി


ആലുവയില്‍നിന്ന് കാണാതായ അഞ്ച് വയസുകാരി ചാന്ദ്‌നിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആലുവ മാര്‍ക്കറ്റിന് സമീപത്തുനിന്നുമാണ് കുട്ടിയുടെ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് കഴിഞ്ഞ 20 മണിക്കൂറിലേറെയായി പെണ്‍കുട്ടിക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുള്ള മകളാണ് കൊല്ലപ്പെട്ട ചാന്ദ്‌നി.


തായിക്കാട്ടുകര യു പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സംഭവത്തില്‍ അസം സ്വദേശി അസ്ഫാക് ആലം പിടിയിലായിരുന്നു. കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയതായി പ്രതി പൊലീസിനോട് പറഞ്ഞത്.ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് അസ്ഫാക് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയത്. ഇയാള്‍ പെണ്‍കുട്ടിയുമായി പോകുന്ന സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. പിന്നാലെ അസ്ഫാക് ആലത്തിനെ ഇന്നലെ രാത്രി ആലുവ തോട്ടയ്ക്കാട്ടുകരയില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.




Sharing is Caring