ആറ് ജില്ലകളില്‍ മഴയ്ക്ക് സാധ്യത, ജാഗ്രതാനിര്‍ദ്ദേശം

കേരളത്തില്‍ തുലാവര്‍ഷമെത്തിയെന്ന് റിപ്പോര്‍ട്ട്. ഇന്നുമുതല്‍ നവംബര്‍ രണ്ടുവരെ കേരളത്തിലും ലക്ഷദ്വീപിലെ ചില മേഖലകളിലും ഇടിയോട് കൂടിയുള്ള വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.തിങ്കളാഴ്ച്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നവംബര്‍ ഒന്നിന് കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും രണ്ടിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, ജില്ലകളിലും മഴ ലഭിക്കും.

കടല്‍നിരപ്പില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മുകളിലായി ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ട്. വടക്ക് കിഴക്കന്‍ ദിശയില്‍ കാറ്റ് ശക്തമായതും മഴയ്ക്ക് കാരണമായി. ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴ പെയ്യുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു.

കനത്ത മഴയ്‌ക്കൊപ്പം ഇടിമിന്നലും ഉണ്ടാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *