കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ ദേശീയ നഗര ഉപജീവന മിഷന്റെ ഭാഗമായി തെരുവോര കച്ചവടക്കാർക്കുള്ള നൈപുണ്യവികസന പരിശീലന ക്ലാസിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ.കെ.സത്യൻ നിർവ്വഹിച്ചു.
ചടങ്ങിൽ വൈസ് ചെയർപേഴ്സൺ വി.കെ.പത്മിനി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കുടുംബശ്രീ മിഷൻ കോ-ഓർഡിനേറ്റർ പി.സി.കവിത ചടങ്ങിൽ സംസാരിച്ചു.














