കൊയിലാണ്ടി നഗരസഭ കേര കർഷകർക്ക് വളം വിതരണം ചെയ്തു


കൊയിലാണ്ടി നഗരസഭ 2018 – 19 വാർഷിക പദ്ധതി തെങ്ങിന് വളം വിതരണം ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ.കെ.സത്യൻ നിർവ്വഹിച്ചു.ചടങ്ങിൽ വൈസ് ചെയർപേഴ്സൻ വി.കെ. പത്മിനി അദ്ധ്യക്ഷത വഹിച്ചു.


വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ എൻ.കെ ഭാസ്കരൻ, വി.കെ.അജിത, വി.സുന്ദരൻ മാസ്റ്റർ, പി.എം ബിജു, എന്നിവർ സംസാരിച്ചു.അഡ്വ.കെ.വിജയൻ സ്വാഗതവും രാമദാസൻ മാസ്റ്റർ നന്ദിയും പറഞ്ഞു.


കൊയിലാണ്ടി കൃഷി ഓഫീസർ ശ്രീവിദ്യ, സുരേന്ദ്രൻ എം, ലത കെ, ദിവ്യ സെൽവരാജ്, സ്മിത, ജയ എം.പി എന്നിവർ ചടങ്ങിൽ സംബദ്ധിച്ചു.



Sharing is Caring