സ​മ​ഗ്ര ശി​ക്ഷ പ​ദ്ധ​തി ആ​രോ​ഗ്യ​വും ശു​ചി​ത്വ​വും മെ​ച്ച​പ്പെ​ടു​ത്തി​യെ​ന്നു കേ​ന്ദ്രം


ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ​മ​ഗ്ര ശി​ക്ഷ പ​ദ്ധ​തി കൗ​മാ​ര​ക്കാ​രാ​യ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ നി​ല​വാ​ര​വും ശു​ചി​ത്വ​വും മെ​ച്ച​പ്പെ​ടു​ത്താ​ന്‍ ക​ഴി​ഞ്ഞെ​ന്ന് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ര്‍​മേ​ന്ദ്ര പ്ര​ധാ​ന്‍.


വി​ദ്യ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ്കൂ​ള്‍ വി​ദ്യാ​ഭാ​സ സാ​ക്ഷ​ര​താ വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​ക്കു കീ​ഴി​ല്‍ സം​സ്ഥാ​ന​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി പ്ര​കാ​രം എ​ന്‍​റോ​ള്‍​മെ​ന്‍റ് ഡ്രൈ​വു​ക​ള്‍, മോ​ട്ടി​വേ​ഷ​ണ​ല്‍ ക്യാ​ന്പു​ക​ള്‍, ലിം​ഗ ബോ​ധ​വ​ല്‍​ക​ര​ണ സെ​മി​നാ​റു​ക​ള്‍, എ​ന്നി​വ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​ന്നു​ണ്ട്. അ​തു​വ​ഴി കൗ​മാ​ര പ്രാ​യ​ക്കാ​രാ​യ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ നി​ല​വാ​ര​വും ശു​ചി​ത്വ​വും മെ​ച്ച​പ്പെ​ടു​ത്തു​വാ​ന്‍ സാ​ധി​ച്ചു​വെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.




Sharing is Caring