വിദ്യാര്‍ത്ഥികള്‍ക്ക് ബോധവത്കരണ ക്യാമ്പ് നടത്തി

കോഴിക്കോട് : യുവമോര്‍ച്ച നടക്കാവ് മണ്ഡലം കമ്മിറ്റി വെള്ളയില്‍
ഉഷ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘടിപ്പിച്ച കോവിഡ് വാക്‌സിനേഷന്‍ ബോധവത്കരണ ക്യാമ്പ് ബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു ഉദ്ഘാടനം ചെയ്യ്തു ,

ബി.ജെ.പി. ദേശീയ തലത്തില്‍ നടത്തുന്ന സാമൂഹ്യ നീതി പാക്ഷികത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളില്‍ കൊവിഡ് വാക്‌സിനേഷന്‍ അവബോധം വളര്‍ത്തുന്നതിനു വേണ്ടിയാണ് ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചത്.വിദ്യാര്‍ത്ഥികള്‍ക്ക് ബോധവത്കരണ നോട്ടീസ് വിതരണം നടത്തി.

യുവമോര്‍ച്ച നടക്കാവ് മണ്ഡലം പ്രസിഡണ്ട് എം സംഗീത് അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി.മണ്ഡലം ജനറല്‍ സെക്രട്ടറി പ്രവീണ്‍ തളിയില്‍ , യുവമോര്‍ച്ച മണ്ഡലം വൈസ് പ്രസിഡണ്ട് എന്‍.പി. മുഥുന്‍ ലാല്‍ , വെള്ളയില്‍ ഏരിയ യുവമോര്‍ച്ച പ്രസിഡണ്ട് എന്‍.പി. റിധിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *