മുസ്ലിങ്ങൾക്കെതിരെ വംശഹത്യ ആഹ്വാനം : മോദി സർക്കാരിനെതിരെ ഇന്ത്യൻ പ്രവാസികൾ രോഷം പ്രകടിപ്പിച്ചു

അടുത്തിടെ നടന്ന ഹരിദ്വാർ ധർമ്മ സമ്മേളനത്തിൽ മുസ്ലിങ്ങൾക്കെതിരെ വംശഹത്യ ആഹ്വാനം നടത്തിയവരെ അറസ്റ്റ് ചെയ്യാത്ത നരേന്ദ്ര മോദി സർക്കാരിനെതിരെ ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസികൾ രോഷം പ്രകടിപ്പിച്ചു.

ഹിന്ദു, മുസ്ലിം, സിഖ്, ക്രിസ്ത്യൻ സമുദായങ്ങളെ പ്രതിനിധീകരിച്ച് ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, യു.എസ്, യു.കെ, നെതർലാൻഡ്‌സ്, ജർമ്മനി, സ്കോട്ട്‌ലൻഡ്, ഫിൻലാൻഡ്, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള കൂട്ടായ്മകൾ ട്വിറ്ററിൽ പ്രതിഷേധം രേഖപ്പെടുത്തി. ഇന്ത്യയിൽ മുസ്ലിങ്ങൾക്കെതിരായ വംശഹത്യ ആഹ്വാനങ്ങളുടെ പശ്ചാത്തലത്തിൽ ഉത്തരവാദിത്വം ആവശ്യപ്പെടുന്ന ആഗോള പ്രചാരണത്തിന്റെ ഭാഗമാണ് ഓൺലൈൻ പ്രതിഷേധം.

ഓഡ്രി ട്രഷ്‌കെ, ജോൺ കുസാക്ക്, റാണ അയൂബ്, ടി.എം കൃഷ്ണ, സ്വര ഭാസ്‌കർ, അഹ്മർ ഖാൻ, ദരാബ് ഫാറൂഖി, നന്ദിനി സുന്ദർ, രുചിര ഗുപ്ത, ആനന്ദ് പട്‌വർധൻ, എന്നിവരുൾപ്പെടെ പ്രമുഖ വ്യക്തികളും ഇതിന്റെ ഭാഗമായി.1959ൽ ഇന്ത്യ ഒപ്പിട്ട ഉടമ്പടിക്ക് വിരുദ്ധമായ പ്രവർത്തനം ആണിപ്പോൾ നടക്കുന്നതെന്ന് ബന്ധപ്പെട്ടവർ ഓർമ്മിപ്പിച്ചു.

NARENDRA MODIONLINE PROTEST

Spread the love

Leave a Reply

Your email address will not be published. Required fields are marked *