പശ്ചിമബംഗാളില്‍ ബസിന് തീപിടിച്ച് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വെസ്റ്റ് മിഡ്‌നാപൂരിലെ മദ്പൂരിലെ എന്‍എച്ച് 16ലാണ് അപകടം നടന്നത്.കൊല്‍ക്കത്തയില്‍ നിന്ന് ഒഡീഷയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.













