സാമൂഹ്യ അകലവും, മാസ്‌കും, കൊവിഡ് പ്രോട്ടോക്കോളും പെര്‍ഫക്‌ട് ഓക്കെ; കുടുംബം പോറ്റാന്‍ തെരുവില്‍ ഇറങ്ങുന്നവര്‍ക്ക് സമ്മാനമായി പെറ്റിയും, പിഴയും


കഴിഞ്ഞ ദിവസം നടന്ന താരസംഘടന ‘അമ്മ’യുടെ യോഗത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. കുടുംബം പോറ്റാനായി തെരുവില്‍ ഇറങ്ങുന്നവരില്‍ നിന്ന് പിഴ ഈടാക്കുകയും, മാസ്‌ക് പോലും ധരിക്കാതെയുള്ള പരിപാടിയ്‌ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്തതിനെയാണ് ബിന്ദു കൃഷ്ണ പരോക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്.
മാസ്‌ക് ധരിക്കാതെയുള്ള താരങ്ങളുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു ബിന്ദു കൃഷ്ണയുടെ പ്രതികരണം. അമ്മ’യുടെ കലൂരിലുള്ള ആസ്ഥാനത്തുവച്ചായിരുന്നു യോഗം നടന്നത്. യോഗത്തില്‍വച്ച്‌ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ടാബുകള്‍ വിതരണം ചെയ്തിരുന്നു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം


സാമൂഹ്യഅകലവും, മാസ്കും, കൊവിഡ് പ്രോട്ടോക്കോളും പെര്‍ഫക്‌ട് ഓക്കെ…

കുടുംബം പോറ്റാന്‍ തെരുവില്‍ ഇറങ്ങുന്നവര്‍ക്ക് സമ്മാനമായി പെറ്റിയും, പിഴയും.

ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉന്നയിച്ചു കൊണ്ട് പ്രതിഷേധം ഉയര്‍ത്തുന്ന രാഷ്ട്രീയ-പൊതുപ്രവര്‍ത്തകര്‍ക്ക് സമ്മാനമായി കേസും, കോടതിയും…

മച്ചാനത് പോരെ…



Sharing is Caring