യുകെ തിരഞ്ഞെടുപ്പില്‍ വംശീയ വിദ്വേഷം പടര്‍ത്താന്‍ ശ്രമിച്ച്‌ ബോറിസ്

ലണ്ടന്‍ : ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഇന്ത്യ വംശജന്‍ ഋഷി സുനക് മുന്നേറുന്നത് കണ്ടുനില്‍ക്കാനാകാതെ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍.

ഋഷി സുനക് അല്ലാതെ മറ്റാര്‍ക്ക് വേണമെങ്കിലും വോട്ട് ചെയ്‌തോളൂ എന്നാണ് രാജിവെച്ച ബോറിസ് ജോണ്‍സന്‍ സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സുനകിനെതിരെ വംശീയ പ്രചാരണ നീക്കങ്ങളും നടക്കുന്നുണ്ട്.

പരാജയപ്പെട്ട ടോറി നേതൃത്വത്തിലെ സ്ഥാനാര്‍ത്ഥിയോട് മുന്‍ ചാന്‍സലറെ പിന്തുണയ്‌ക്കരുതെന്നാണ് ബോറിസ് ജോണ്‍സന്റെ നിര്‍ദ്ദേശം. രാജിവെച്ച്‌ പുറത്ത് പോയാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തീരുമാനമെടുക്കില്ലെന്നും തിരഞ്ഞെടുപ്പില്‍ പരസ്യമായി ഇടപെടില്ലെന്നും ബോറിസ് ജോണ്‍സണ്‍ നേരത്തെ ഉറപ്പ് നല്‍കിയിരുന്നതാണ്.

ന്നാല്‍ സുനകിനോട് മത്സരിച്ച്‌ പരാജയപ്പെട്ട സ്ഥാനാര്‍ത്ഥികളോട് ജോണ്‍സണ്‍ സംഭാഷണം നടത്തുകയും അവര്‍ക്കിടയില്‍ വംശീയ വിദ്വേഷ പ്രചാരണം നടത്തുകയും ചെയ്തതായാണ് വിവരം. സുനകിന് പകരം ജൂനിയര്‍ ട്രേഡ് മന്ത്രിയായ പെന്നി മോര്‍ഡൗണ്ടിനെ തന്റെ പിന്‍ഗാമിയാക്കാനും ജോണ്‍സണ്‍ ശ്രമിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.

രണ്ടാം ഘട്ട തിരഞ്ഞെടുപ്പിലും വിജയിച്ച സുനക്, വ്യാപാര മന്ത്രി പെന്നി മൊര്‍ഡോണ്ട്, വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്, മുന്‍ മന്ത്രി കെമി ബാഡെനോക്ക്, ടോറി ബാക്ക്‌ബെഞ്ചര്‍ ടോം തുഗെന്ധത് എന്നിവര്‍ക്കൊപ്പം ടെലിവിഷന്‍ സംവാദങ്ങളില്‍ പങ്കെടുക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *