കാഞ്ഞങ്ങാട് ഓടിക്കൊണ്ടിരിക്കെ ബൊലെ റൊ ജിപ്പിനു തീപിടിച്ചു

കാഞ്ഞങ്ങാട് : ഓടിക്കൊരിക്കെ ബൊലെ റൊ ജിപ്പിനു തീപിടിച്ചു.യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെ കോട്ടച്ചേരി മേൽപ്പാലത്തിനു സമിപത്തെ റൈസ് മില്ലിനു സമീപത്ത് വച്ചാണ് സംഭവം. അജാനൂർ ക്രസന്റ് സ്കൂളിന്റെ ജീപ്പിനാണു തീപിടിച്ചത്. ഈ റോഡിൽ കൂടി അജാനൂരിലേക്കു പോകവേ വാഹനത്തിൽ തീ പടരുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഉടൻ വാഹനത്തിൽ ഉണ്ടായിരുന്ന അബ്ദുൾ സലാം, നിസാമുദ്ദിൻ എന്നിവർ വാഹനം നിറുത്തി പുറത്തേക്ക് ഓടി.

അപ്പോഴേക്കും വൻതോതിൽ വാഹനത്തിൽ തീ പടർന്നിരുന്നു. തീ ആളി കത്താൻ തുടങ്ങിയതോടെ തൊട്ടടുത്ത വിട്ടു പറമ്പിൽ നിന്നും പൈപ്പ് ഉപയോഗിച്ച് നാട്ടുകാർ തീ അണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല ഉടൻ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. അപ്പോഴേക്കും വാഹനം പൂർണമായും കത്തി നശിച്ചിരുന്നു. സ്റ്റേഷൻ ഓഫീസർ പി.വി. പവിത്രന്റെ നേതൃത്വത്തിൽ രണ്ടു യൂണിറ്റ് സേനയെത്തി തീപൂർണ്ണമായും അണച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *