നൈജീരിയയിലെ യോബില്‍ 37 പേരെ കൊലപ്പെടുത്തി ബോക്കോ ഹറാം തീവ്രവാദികള്‍. പണപ്പിരിവ് നല്‍കാത്തതിന് ബോക്കോ ഹറാം കൊലപ്പെടുത്തിയ 17 പേരുടെ സംസ്‌കാര ചടങ്ങ് കഴിഞ്ഞ് മടങ്ങിയവര്‍ക്ക് നേരെയാണ് വീണ്ടും ആക്രമണമുണ്ടായത്.സമീപകാലത്തുണ്ടായ ഏറ്റവും ക്രൂരമായ ആക്രമണമെന്ന് പൊലീസ് വിശദമാക്കുന്നത്. നൈജീരിയയിലെ വടക്ക് കിഴക്കന്‍ മേഖലയിലാണ് യോബ്.
തിങ്കളാഴ്ചയാണ് ബോക്കോ ഹറാം തീവ്രവാദികള്‍ 17 പേരെ വെടിവച്ച് കൊലപ്പെടുത്തിയത്. അടുത്ത ബന്ധുക്കളുടെ വിയോഗത്തില്‍ ദുഖിതരായിരുന്ന ബന്ധുക്കളാണ് നിലവിലെ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ബന്ധുക്കള്‍ സഞ്ചരിച്ചിരുന്ന വാഹനം നിരത്തില്‍ തീവ്രവാദികള്‍ സ്ഥാപിച്ച സ്‌ഫോടക വസ്തുക്കളില്‍ കയറി പൊട്ടിത്തെറിച്ചാണ് രണ്ടാമത്തെ ആക്രമണം നടന്നത്.














