കർണാടക ഷിരൂരിൽ കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി


കർണാടക ഷിരൂരിൽ കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. 12 കിലോമീറ്റര്‍ അകലെ ഗോകർണയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജീർണ്ണിച്ച നിലയിലായിരുന്നു. മൃതദേഹം സന്ന ഹനുമന്തപ്പ എന്ന സ്ത്രീയുടേതെന്ന് സ്ഥിരീകരിച്ചു.


പുഴയുടെ മറുകരയിൽ വെള്ളം ഉയർന്നപ്പോൾ ഇവരെ കാണാതായിരുന്നു. മണ്ണിടിച്ചിലിൽ വീട് തകർന്നതിന് പിന്നാലെ സ്ത്രീ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇങ്ങനെ കാണാതായ നാല് പേരിൽ ഒരാളാണ് ഇവർ.




Sharing is Caring