കോഴിക്കോട്: ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിജി കാർട്ടിൽ ബോബി ചെമ്മണൂർ ഗ്രൂപ്പ് മുതൽ മുടക്കിയിരിക്കുന്നു. ഫിജി കാർട്ട് വളരെ വേഗം വളർന്നുകൊണ്ടിരിക്കുന്ന ഓൺലൈൻ ഷോപ്പിംഗ് വെബ് പോർട്ടൽ ആണ്. എല്ലാ ബ്രാൻഡുകളുടെയും ഉൽപ്പന്നങ്ങൾ ഫിജി കാർട്ടിലൂടെ ലഭ്യമാണ്.
മൊബെൽ ആപ്പ് വഴിയും വെബ് സെറ്റിലൂടെയും ആവശ്യമുള്ള ഉൽപ്പന്നങ്ങൾ ഓര്‍ഡര്‍ ചെയ്ത് വാങ്ങാന്‍ സാധിക്കും.ഡിജിറ്റല്‍ ഷോപ്പിങ്ങിന്റെ ഈ കാലഘട്ടത്തില്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ലോകോത്തര ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ നിലയില്‍ ലഭ്യമാക്കികൊണ്ടാണ് ഫിജികാര്‍ട്ട് പ്രവര്‍ത്തിക്കുന്നത്. ഭാവിയില്‍ ലോകത്താകമാനം ഫിജികാര്‍ട്ടിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് ഡോ.ബോബി ചെമ്മണൂര്‍ അറിയിച്ചു.














