ഗുജറാത്തിലും ഹിമാചൽ പ്രദേശിലും പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങുമ്പോൾ ലീഡ് ചെയ്ത് ബിജെപി


ഗുജറാത്തിലും ഹിമാചൽ പ്രദേശിലും പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങുമ്പോൾ ബിജെപിക്ക് വ്യക്തമായ മേൽക്കൈ. ഗുജറാത്തിൽ ബിജെപിയുടെ ലീഡ് 31 ലേക്ക് എത്തിയപ്പോൾ ഹിമാചലിൽ ലീഡ് 7 ലേക്ക് ഉയർന്നു. ഇരു സംസ്ഥാനങ്ങൡും തൊട്ടുപിന്നാലെ കോൺഗ്രസുണ്ട്. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണി തുടങ്ങിയത്.


എട്ട് മണിയോടെ തന്നെ സ്‌ട്രോങ്ങ് റൂം തുറന്നു. ഗുജറാത്തിൽ 33 ജില്ലകളിലായി 37 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. ഗുജറാത്തിൽ 182 ഒബ്സർവർമാർ അടക്കം 700ഓളം ഉദ്യോഗസ്ഥരെയാണ് കൗണ്ടിംഗ് സ്റ്റേഷനുകളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിരിക്കുന്നത്.




Sharing is Caring