ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍


ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മത്സരിക്കാനില്ലെന്ന തീരുമാനം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്രനേതൃത്വമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ചർച്ചകൾക്കാകെയുള്ള ബിജെപിയുടെ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി ഡല്‍ഹിയിലെത്തിയതായിരുന്നു സുരേന്ദ്രൻ.കേരളത്തിൽ മറ്റ് രണ്ട് മുന്നണികളേക്കാൾ മുമ്പ് എൻഡിഎയുടെ സ്ഥാനാർഥി പട്ടിക വരും.


ഓരോ ലോക്‌സഭാ മണ്ഡലത്തിലും മൂന്ന് സ്ഥാനാര്‍ഥികളുടെ പട്ടിക തയ്യാറാക്കുന്നുണ്ട്. ഘടകക്ഷികളുടെ സ്ഥാനാർഥികളെ സംബന്ധിച്ചുള്ള ചർച്ചകളേ ബാക്കിയുള്ളൂവെന്നും സുരേന്ദ്രൻ പ്രതികരിച്ചു.മികച്ച സ്ഥാനാർഥികളെയാണ് എല്ലാ മണ്ഡലത്തിലേക്കും പരി​ഗണിക്കുന്നത്. വ്യക്തിപരമായി താൻ മത്സരിക്കാൻ തയാറല്ല, മോദിയുടെ ​ഗ്യാരണ്ടിയാണ് ഇത്തവണ ചർച്ചാവിഷയമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയില്‍ നിന്ന് മത്സരിച്ച് മൂന്നാമതെത്തിയ കെ സുരേന്ദ്രന്‍ മൂന്ന് ലക്ഷത്തിനടുത്ത് വോട്ടുകളായിരുന്നു നേടിയത്.




Sharing is Caring