ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഇന്ന് തൃശൂരില്‍ നടക്കും


ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഇന്ന് തൃശൂരില്‍ നടക്കും. രാവിലെ 10ന് തൃശൂരിലെ സ്വകാര്യ ഹോട്ടലില്‍ സംസ്ഥാന ഭാരവാഹി യോഗവും ശേഷം ഉച്ച കഴിഞ്ഞ് ഐ.ടി സെല്‍ ഭാരവാഹികളുടെയും യോഗവുമാണ് വിളിച്ചിരിക്കുന്നത്.


പ്രധാനമന്ത്രിയുടെ തൃശൂര്‍ സന്ദര്‍ശനവും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമാണ് യോഗത്തിലെ പ്രധാന അജണ്ട.


പുതിയതായി പാര്‍ട്ടിയിലെത്തുകയും ഭാരവാഹികളാക്കുകയും ചെയ്ത സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ നടൻ ദേവൻ, സംവിധായകൻ മേജര്‍ രവി എന്നിവരും കോണ്‍ഗ്രസില്‍ നിന്നും രാജി വച്ച്‌ എത്തിയ ദേശീയ സെക്രട്ടറി സി. രഘുനാഥ് എന്നിവരും ദേശീയ സെക്രട്ടറി അനില്‍ ആന്‍റണിയും സംസ്ഥാന ഭാരവാഹി യോഗത്തില്‍ പങ്കെടുക്കും.



Sharing is Caring