അയ്യപ്പഭക്തർ അനുഭവിക്കുന്ന ദുരിതം മനസിലാക്കാൻ ശബരിമല സന്ദർശിക്കാനൊരുങ്ങി ബിജെപി നേതൃത്വം


ശബരിമലയിൽ അയ്യപ്പഭക്തർ അനുഭവിക്കുന്ന ദുരിതം മനസിലാക്കാൻ ശബരിമല സന്ദർശിക്കാനൊരുങ്ങി ബിജെപി നേതൃത്വം. ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശബരിമല സന്ദർശിക്കുന്നത്.ഈ വരുന്ന 14 ന് പ്രത്യേക സംഘം ശബരിമല സന്ദർശിക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു. മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ജി.രാമൻ നായർ, പത്തനംതിട്ട ജില്ലാ അദ്ധ്യക്ഷൻ വിഎ സൂരജ്, കോട്ടയം ജില്ലാ അദ്ധ്യക്ഷൻ ലിജിൻ ലാൽ എന്നിവർ സംഘത്തിലുണ്ടാകും.




Sharing is Caring