ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രന് ഇന്ന് വയനാട്ടിൽ സ്വീകരണം


സ്ഥാനാർഥിയായ ശേഷം വയനാട്ടിൽ എത്തുന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ഇന്ന് സ്വീകരണം നൽകും. വൈകിട്ട് മൂന്നിന് കൽപ്പറ്റയിലാണ് റാലിയോടുകൂടി സ്വീകരണം നൽകുക.


ഇന്ന് വൈകിട്ട് പാർട്ടി നേതാക്കളുമായി സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തും.രാഹുൽ ഗാന്ധിക്കെതിരെ ശക്തനായ സ്ഥാനാർഥി വേണമെന്ന കേന്ദ്ര നേതൃത്വത്തിന് നിലപാടാണ് സുരേന്ദ്രനെ വയനാട്ടിൽ മത്സരിപ്പിക്കാൻ കാരണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 68000 വോട്ടുകൾ മാത്രമാണ് എൻഡിഎ മുന്നണിക്ക് ലഭിച്ചിരുന്നത്. ബിഡിജെഎസിൽ നിന്ന് ഇത്തവണ ബിജെപി സീറ്റ് ഏറ്റെടുക്കുകയായിരുന്നു.




Sharing is Caring