രാഹുല്‍ഗാന്ധി ഉദിച്ചുയരുന്ന നക്ഷത്രം- ബി.ജെ.പി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ


download
കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ് രാഹുല്‍ഗാന്ധി ഉദിച്ചുയരുന്ന നക്ഷത്രമാണെന്ന് ബി.ജെ.പി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ. ബിഹാറില്‍ ആര്‍.ജെ.ഡി, ജെ.ഡി.യു, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള വിശാല സഖ്യം അധികാരമേറ്റെടുക്കുന്നതിനു തൊട്ടുമുമ്പായിരുന്നു സിന്‍ഹയുടെ ട്വീറ്റ്.


ബി.ജെ.പി നേതൃത്വത്തെ കുറ്റപ്പെടുത്തിയ അദ്ദേഹം ബീഹാറിലേത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് അഭിപ്രായപ്പെട്ടു. നിതീഷ് കുമാര്‍, ലാലുജി, ഉദിച്ചുയരുന്ന നക്ഷത്രമായ രാഹുല്‍ഗാന്ധി എന്നിവരുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് എല്ലാവിധ വിജയാശംസകളും നേരുന്നുവെന്നും അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചു.




Sharing is Caring