ഗവര്‍ണര്‍ ഒപ്പിടാത്ത ബില്ലുകളില്‍ നാല് മന്ത്രിമാര്‍ രാജ്ഭവനില്‍ ഇന്ന് നേരിട്ടെത്തി വിശദീകരണം നല്‍കും. കൂടിക്കാഴ്ച രാത്രി എട്ട് മണിക്കാണ് നിശ്ചയിച്ചിരിക്കുന്നത്.
ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പു വച്ചേയ്ക്കില്ലെന്നാണ് സൂചന. കെടിയു വിസി നിയമനത്തില്‍ വേഗത്തില്‍ തീരുമാനമെടുക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കും.

നിയമസഭ പാസ്സാക്കിയ എട്ട് ബില്ലുകളിന്മേല്‍ നാല് മന്ത്രിമാര്‍ ഇന്ന് രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് നേരിട്ട് വിശദീകരണം നല്‍കും. രാത്രി എട്ടിനാണ് ഗവര്‍ണറുടെ ക്ഷണമനുസരിച്ചു മന്ത്രിമാരെത്തുന്നത്. അത്താഴ വിരുന്നിനൊപ്പമാണ് ചര്‍ച്ച. മന്ത്രിമാരായ പി.രാജീവ്, ആര്‍ ബിന്ദു, വിഎന്‍ വാസവന്‍, ജെ.ചിഞ്ചുറാണി എന്നിവരുമായാണ് കൂടിക്കാഴ്ച. മന്ത്രിമാര്‍ നേരിട്ട് വിശദീകരിച്ചാലും ലോകായുക്ത, സര്‍വകലാശാല ഭേദഗതി ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാനുള്ള സാധ്യത കുറവാണ്.













