ബിഗ് ബോസ് താരവും അവതാരകയുമായ എലീന പടിക്കല്‍ വിവാഹിതയായി


ബിഗ് ബോസ് താരവും അവതാരകയുമായ എലീന പടിക്കല്‍ വിവാഹിതയായി. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന എലീനയും രോഹിത്തും തമ്മിലുള്ള വിവാഹം കോഴിക്കോട് വെച്ചാണ് നടത്തിയത്.വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലെ അഭിമുഖത്തിലൂടെ എലീന വ്യക്തമാക്കിയിരുന്നു. ഹിന്ദു ആചാരപ്രകാരമുള്ള താലിക്കെട്ടാണ് രാവിലെ നടത്തിയിരിക്കുന്നത്.


വൈകുന്നേരത്തെ റിസപ്ഷന് ക്രിസ്ത്യന്‍ ബ്രൈഡിന്റെ ലുക്കിലായിരിക്കും എലീന എത്തുക. താലിക്കെട്ട് ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോസും ഇതിനകം പുറത്ത് വന്നിരിക്കുകയാണ്.
ബിഗ് ബോസ് മലയാളം രണ്ടാം സീസണില്‍ പങ്കെടുത്തതോടെയാണ് എലീന പടിക്കല്‍ പ്രണയത്തിലാണെന്ന കാര്യം പുറംലോകം അറിയുന്നത്. നിരവധി തവണ കാമുകനായ രോഹിത്തിനെ കുറിച്ച്‌ എലീന തുറന്ന് സംസാരിച്ചു. കോളേജില്‍ പഠിക്കുന്ന കാലത്ത് ഇഷ്ടത്തിലായതാണ് ഇരുവരും. ഒളിച്ചോടി പോയി കല്യാണം കഴിക്കാന്‍ താല്‍പര്യമില്ലാത്തത് കൊണ്ട് വീട്ടുകാരുടെ സമ്മതം കിട്ടുന്നത് വരെ കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ കഴിഞ്ഞ വര്‍ഷമാണ് ഇരുകുടുംബാംഗങ്ങളും വിവാവഹത്തിന് സമ്മതം മൂളുന്നത്.

online news portal

വീട്ടില്‍ നിന്ന് സമ്മതം കിട്ടിയതോടെ തിരുവനന്തപുരത്ത് വെച്ച്‌ വിവാഹനിശ്ചയ ചടങ്ങുകള്‍ നടത്തി. ആഗസ്റ്റില്‍ വിവാഹം നടത്താനും തീരുമാനിച്ചു. അങ്ങനെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് എലീനയുടെ പ്രണയം സഫലമായിരിക്കുന്നത്. രണ്ടാളും വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെട്ടവര്‍ ആയതിനാല്‍ രണ്ടാളുടെയും വിശ്വാസങ്ങള്‍ക്ക് പ്രധാന്യം കൊടുത്തായിരിക്കും വിവാഹമെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. ഹിന്ദു-ക്രിസ്ത്യന്‍ ആചാരങ്ങള്‍ ഉള്‍പ്പെടുത്തി വളരെ ലളിതമായിട്ടുള്ള വിവാഹമാണ് എലീന പ്ലാന്‍ ചെയ്തിരുന്നത്.



Sharing is Caring