കനേഡിയന്‍ വ്യോമാതിര്‍ത്തിയില്‍ വെടിവച്ചിട്ടബലൂണ്‍ പ്രോഗ്രാമുമായി ബന്ധപ്പെട്ടതല്ലെന്ന് ബൈഡന്‍


അമേരിക്കന്‍ കനേഡിയന്‍ വ്യോമാതിര്‍ത്തിയില്‍ വെടിവച്ചിട്ട മൂന്ന് അജ്ഞാത ആകാശ വസ്തുക്കള്‍ ചൈനീസ് ബലൂണ്‍ പ്രോഗ്രാമുമായി ബന്ധപ്പെട്ടതല്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍.


ദുരൂഹ സാഹചര്യത്തില്‍ പറന്നെത്തിയ ബലൂണുകള്‍ വെടിവച്ചിട്ടതില്‍ ഖേദമില്ലെന്നും അദ്ദേഹം പറഞ്ഞു. ചൈനീസ് ബലൂണ്‍ വെടിവച്ചതിന് ശേഷമുള്ള ആദ്യ പ്രസംഗത്തിലാണ് ജോ ബൈഡന്‍ ഇക്കാര്യം പറഞ്ഞത്.


കടലില്‍ പതിച്ച അവശിഷ്ടങ്ങള്‍ വീണ്ടെടുക്കാന്‍ യുഎസും കനേഡിയന്‍ സൈന്യവും ശ്രമിക്കുന്നുണ്ട്. മൂന്ന് സംഭവങ്ങളും രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുകയാണ്. വസ്തുക്കല്‍ എന്താണെന്ന് കൃത്യമായി കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അവസാനം വെടിവച്ചിട്ട് മൂന്ന് ബലൂണുകള്‍ക്ക് ചൈനയുമായോ മറ്റു രാജ്യങ്ങളുമായോ ബന്ധമില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.



Sharing is Caring