പ്രത്യേക ഓണക്കാല ഓഫറുകളുമായി ബെൻക്യു കേരളത്തില്‍ സാന്നിധ്യം ശക്തമാക്കുന്നു


കൊച്ചി: ഡിസ്പ്ലേ ടെക്നോളജിയിലും സൊലൂഷനുകളിലും ആഗോള തലത്തിൽ മുൻനിരയിലുള്ള ബെൻക്യു ഉത്സവ കാല ആഹ്ളാദവും നവീനതയും ദീർഘകാല വളർച്ചയും സംയോജിപ്പിച്ചു കൊണ്ട് ഓണാഘോഷങ്ങളുടെ ഭാഗമാകുന്നു.


ഓണാഘോഷത്തിന്‍റെ ഭാഗമായി കുടുംബങ്ങളുടെ വിനോദത്തിന് കൂടുതല്‍ ആഹ്ളാദം പകരുന്ന പ്രത്യേക ഓഫറുകൾ ബെൻക്യു പ്രഖ്യാപിച്ചു. ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 7 വരെ ഏതെങ്കിലും ബെൻക്യു എൽസിഡി മോനിട്ടർ മോഡൽ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 6 മാസത്തെ അധിക വാറന്‍റി ലഭിക്കും. പോർട്ടബിൾ ജിവി50 പ്രൊജക്‌ടർ തിരഞ്ഞെടുക്കുന്നവർക്ക് 4,990 രൂപ വില മതിക്കുന്ന ഒരു സൗജന്യ ക്യാരി ബാഗ് ലഭിക്കും. ബെൻക്യുവിന്‍റെ വി5010ഐ പ്രീമിയം ലേസർ ടിവി പ്രൊജക്റ്റർ വിഭാഗത്തിലെ 100 ഇഞ്ച് എഎൽആർ (ആംബിയന്‍റ് ലൈറ്റ് റിജെക്‌റ്റിംഗ്) സ്ക്രീനോടുകൂടിയ മോഡല്‍ 3,99,000 രൂപയ്ക്കും 120 ഇഞ്ച് എഎൽആർ സ്ക്രീനോടുകൂടിയ മോഡല്‍ 4,25,000 രൂപയ്ക്കും ജിഎസ്‌ടിയും ഇൻസ്റ്റലേഷനും ഉൾപ്പെടെ പ്രത്യേക ഉത്സവകാല വിലയിൽ ലഭ്യമാകും. ഉപഭോക്താക്കൾക്ക് അധിക മൂല്യം നൽകുന്ന ഈ പരിമിതകാല ഓഫറുകൾ ബെൻക്യുവിന്‍റെ ഉത്സവകാല ഉത്പന്ന നിരയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്നവയാണ്.


കേരളം ബെൻക്യുവിന്‍റെ ഏറ്റവും ശക്തമായ വിപണികളിലൊന്നാണ്. ബെൻക്യു മോണിറ്ററുകൾക്ക് രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ള വിപണിയാണ് കേരളം. കമ്പനിയുടെ മൊത്തം ചില്ലറ വിൽപ്പനയുടെ 10 ശതമാനവും ഇവിടെ നിന്നാണ്. 25 മുതല്‍ 30 ശതമാനം വരെയാണ് ഈ വിഭാഗത്തിലെ വാർഷിക വളർച്ച. ബെന്‍ക്യുവിന്‍റെ ദക്ഷിണേന്ത്യയിലെ പ്രകടനത്തിന്‍റെ 25 ശതമാനവും കേരളമാണ് സംഭാവന ചെയ്യുന്നത്. കമ്പനിയെ സംബന്ധിച്ചിടത്തോളം വലിയ സംസ്ഥാനങ്ങളെപ്പോലും മറികടക്കുന്ന വളർച്ചയാണ് കേരളത്തിൽ. ഉപഭോക്താക്കൾക്ക് മികച്ച ഉത്പന്നങ്ങളും വിൽപ്പനാനന്തര സേവനങ്ങളും നൽകുന്നതിനായി 15 വിതരണ ശാഖകളും 1000-ലധികം പാര്‍ട്‌ണര്‍മാരും 9 സർവീസ് സെന്‍ററുകളും കേരളത്തിൽ കമ്പനിക്കുണ്ട്.

ബെൻക്യു പ്രൊജക്‌ടറുകളുടെയും ഇന്‍ററാക്‌ടീവ് ഡിസ്പ്ലേകളുടെയും ബിസിനസിലും കേരളം ഒരു പ്രധാന കേന്ദ്രമായി ഉയർന്നുവന്നിട്ടുണ്ട്. ദേശീയ ബി2ബി പ്രൊജക്‌ടർ വിൽപ്പനയുടെ 7.7 ശതമാനം കേരളത്തിൽ നിന്നാണ്. 50,000-ലധികം പ്രൊജക്‌ടറുകൾ സർക്കാർ ക്ലാസ്റൂമുകൾക്ക് വിതരണം ചെയ്തുകൊണ്ട് 2025 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പകുതിയിൽ 30 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തിയിരുന്നു. ഇന്‍ററാക



Sharing is Caring