ബാവുക്കാട്ട് പാർവ്വതിയമ്മ പുരസ്‌കാരം സഞ്ജീവനി പെയിൻ ആന്റ് പാലിയേറ്റീവ് കെയർ വളണ്ടിയർ സി ശോഭനയ്ക്ക്

ബാവുക്കാട്ട് പാർവ്വതിയമ്മയുടെ സ്മരണക്കായി ഏർപ്പെടുത്തിയ ഏറ്റവും മികച്ച ജീവകാരുണ്യ പ്രവർത്തനത്തിനുള്ള പ്രഥമ പുരസ്ക്കാരത്തിന് തളിപ്പറമ്പ സഞ്ജീവനി പെയിൻ ആന്റ് പാലിയേറ്റീവ് കെയർ വളണ്ടിയർ സി. ശോഭന അർഹയായി.കഴിഞ്ഞ 25 വർഷമായി സാന്ത്വന പരിചരണ രംഗത്ത് പ്രവർത്തിച്ചു വരികയാണ് സി. ശോഭന.

ബാവുക്കാട്ട് ഗോവിന്ദൻ, മഞ്ജുനാഥ്. എം.ജി, ഗിരീഷ് പൂക്കോത്ത് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്.10,001 രൂപയും ഉപഹാരവുമടങ്ങുന്ന പുരസ്ക്കാരം നവമ്പർ 6 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് കീഴാറ്റൂർ ബാവുക്കാട്ട് ഗോവിന്ദന്റെ ഭവനത്തിൽ നടക്കുന്ന ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര താരം സന്തോഷ് കീഴാറ്റൂർ സമ്മാനിക്കും.കെ.ബിജുമോൻ അധ്യക്ഷത വഹിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *