പയ്യോളിയില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മര്‍ദനമേറ്റ് യുവാവ് മരിച്ചു


കോഴിക്കോട് പയ്യോളിയില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മര്‍ദനമേറ്റ് യുവാവ് മരിച്ചു. പയ്യോളി പള്ളിക്കര കുനിയില്‍ കുളങ്ങര സഹദ് (42) ആണ് മരിച്ചത്.


വൈകീട്ട് ആറരയോടെ പയ്യോളി ഹൈസ്‌കൂളിന് സമീപം വച്ചാണ് സംഭവം. തട്ടുകടയില്‍ വച്ചുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഒരു സംഘം ആളുകള്‍ സഹദിനെ മര്‍ദിക്കുകയായിരുന്നു. പരിക്കേറ്റ സഹദിനെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.




Sharing is Caring