ഏഷ്യൻ ഗെയിംസില്‍ മുഅതസ് ബര്‍ഷിമിന് നേട്ടം. ഖത്തറിന്റെ പ്രതീക്ഷകള്‍ക്ക് വീണ്ടും സ്വര്‍ണത്തിളക്കം ചാര്‍ത്തിയാണ് ഈ നേട്ടം.
ലോകചാമ്ബ്യൻ താരം പൊന്നണിഞ്ഞത് പുരുഷ വിഭാഗം ഹൈജംപിലാണ്. ബുധനാഴ്ച നടന്ന പോരാട്ടത്തില്‍ 2.35 മീറ്റര്‍ ചാടിയ ബര്‍ഷിം ഗെയിംസ് റെക്കോഡ് സ്ഥാപിച്ച് വെല്ലുവിളികളില്ലാതെ സ്വര്‍ണം നേടി.

ലോകവേദികളില്‍ ഖത്തറിന്റെ അഭിമാനമായി മാറിയ താരത്തിന്റെ മൂന്നാം ഏഷ്യൻ ഗെയിംസ് സ്വര്‍ണമെഡല്‍ നേട്ടമാണിത്. നേരത്തേ 2010 ഗ്വാങ്ഷുവിലും 2014 ഇഞ്ചിയോണിലും ബര്‍ഷിം സ്വര്‍ണം നേടിയിരുന്നു. ഇതോടെ ഹാങ്ചോവില്‍ ഖത്തറിന്റെ സ്വര്‍ണനേട്ടം നാലായി ഉയര്‍ന്നു. ആറ് വെള്ളിയും മൂന്ന് വെങ്കലവും ഉള്‍പ്പെടെ 13 മെഡലുമായി 14ാം സ്ഥാനത്താണ് ഖത്തര്‍.













