ഐപിഎൽ കരിയർ അവസാനം വരെ ബാംഗ്ലൂരിൽ തുടരും: വിരാട് കോലി

ഐപിഎൽ മറ്റൊരു ഫ്രാഞ്ചൈസിക്ക് വേണ്ടിയും കളിക്കില്ലെന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോലി. കരിയർ അവസാനം വരെ ബാംഗ്ലൂരിൽ തുടരും. ഫ്രാഞ്ചൈസിക്ക് വേണ്ടി കഴിയുന്നതൊക്കെ ചെയ്തു, ഇനിയും അത് തുടരുമെന്നും കോലി പറഞ്ഞു. ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ക്വാളിഫയർ മത്സരത്തിനു ശേഷം സംസാരിക്കുകയായിരുന്നു കോലി. മത്സരത്തിൽ ബാംഗ്ലൂർ 4 വിക്കറ്റിനു പരാജയപ്പെട്ടിരുന്നു. ഇതോടെ ബാംഗ്ലൂരിൻ്റെ ഐപിഎൽ യാത്രയും അവസാനിച്ചു.

“യുവതാരങ്ങൾക്ക് ടീമിലെത്തി സ്വയം വിശ്വസിക്കാനും അവരവരുടെ ശൈലിക്കനുസരിച്ച് ക്രിക്കറ്റ് കളിക്കാനുമുള്ള സംസ്കാരം രൂപപ്പെടുത്താൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഇന്ത്യൻ ടീമിലും അതൊക്കെ തന്നെയാണ് ഞാൻ ചെയ്തത്. ഞാൻ എൻ്റെ പരമാവധി നൽകി. ആ ചോദ്യത്തോടുള്ള പ്രതികരണം എങ്ങനെയായിരുന്നു എന്നറിയില്ല. പക്ഷേ, ടീമിനെ നയിച്ചു കൊണ്ട് എൻ്റെ 120 ശതമാനം ഞാൻ ഫ്രാഞ്ചൈസിക്ക് നൽകിയിട്ടുണ്ട്. ഇത് അതൊരു താരമെന്ന നിലയിൽ നൽകും. മറ്റെവിടെയെങ്കിലും കളിക്കുന്നതായി ഞാൻ എന്നെ കാണുന്നില്ല. മറ്റ് കാര്യങ്ങളെക്കാൾ ടീമിനോടുള്ള കൂറ് എനിക്ക് വലിയ കാര്യമാണ്. ഈ ഫ്രാഞ്ചൈസി എന്നിൽ വിശ്വസിച്ചു. എൻ്റെ അവസാന മത്സരം വരെ ഇവിടെ കളിക്കുമെന്ന് ഞാൻ വാക്ക് കൊടുക്കുകയും ചെയ്തു.”- കോലി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *