ഇന്ത്യയുടെ വാഴപ്പഴ കയറ്റുമതിയില്‍ വന്‍ വര്‍ധന.

ഇന്ത്യയുടെ വാഴപ്പഴ കയറ്റുമതിയില്‍ വന്‍ വര്‍ധന. ഏപ്രില്‍- മെയ് മാസങ്ങളില്‍ കയറ്റുമതി എട്ട് മടങ്ങ് വര്‍ധിച്ചെന്നാണ് കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കിയത്. കഴിഞ്ഞ 9 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ വര്‍ധനവാണിത്.

വാഴപ്പഴ കയറ്റുമതിയില്‍ നിന്ന് 2013 ഏപ്രില്‍- മെയ് മാസക്കാലത്ത് ലഭിച്ചത് 26 കോടി രൂപയായിരുന്നെങ്കില്‍ 2022ല്‍ ഇതേകാലയളവില്‍ ഏത് 213 കോടിയായി കുതിച്ചു. അതായത് 703 ശതമാനത്തിന്റെ വര്‍ധനവുണ്ടായെന്നും ഇത് തന്നെ അമ്പരപ്പിക്കുന്നുണ്ടെന്നും പിയുഷ് ഗോയല്‍ കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര തലത്തില്‍ തന്നെ അംഗീകാരം നേടിയിട്ടുള്ള കാര്‍ഷിക രീതികള്‍ അവലംബിച്ചതിന്റെ ഫലമായാണ് ഇത്തരമൊരു നേട്ടമുണ്ടായതെന്ന് കേന്ദ്രമന്ത്രി വിലയിരുത്തി. വാഴപ്പഴത്തിന്റെ ലോകത്തിലെ തന്നെ മുന്‍നിര ഉത്പാദകരാണ് ഇന്ത്യ. ആന്ധ്രാപ്രദേശ്, ഗുജറാത്ത്, തമിഴ്‌നാട്, മഹാരാഷ്ട്ര, കേരളം, ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്തെ വാഴപ്പഴ ഉത്പ്പാദനത്തിന്റെ 70 ശതമാനത്തിലധികം സംഭാവന ചെയ്യുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *