ദീപാവലിയോടനുബന്ധിച്ച്‌ സംഘടിപ്പിച്ച അയോദ്ധ്യയിലെ ദീപോത്സവം ഗിന്നസ് വേൾഡ് റെക്കോർഡിൽ


ദീപാവലിയോടനുബന്ധിച്ച്‌ സംഘടിപ്പിച്ച അയോദ്ധ്യയിലെ ദീപോത്സവം ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടി. അയോദ്ധ്യയിലെ നിര്‍മ്മാണത്തിലിരുന്ന രാമക്ഷേത്രമടക്കം നഗരത്തിലെ 51 ഇടങ്ങളിലായി 22 ലക്ഷത്തിലധികം ദീപങ്ങൾ തെളിയിച്ചാണ് ലോക റെക്കോർഡിൽ ഇടം പിടിച്ചത്. ഈ വര്‍ഷത്തെ ആഘോഷത്തിലൂടെ ഉത്തര്‍പ്രദേശിന്റെ തന്നെ മുന്‍ വര്‍ഷത്തെ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചാണ് ദീപോത്സവം ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടിയത്.


ഗവര്‍ണര്‍ ആനന്ദിബെൻ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുള്‍പ്പെടെ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങില്‍ ഈ വര്‍ഷത്തെ ലോക റെക്കോര്‍ഡിന്റെ സാക്ഷിപത്രം അധികൃതരില്‍ നിന്ന് യോഗി ആദിത്യനാഥ് ഏറ്റുവാങ്ങി. 50 രാജ്യങ്ങളില്‍നിന്നുള്ള അതിഥികള്‍ ചടങ്ങിനെത്തിയിരുന്നു. 2017-ല്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷമാണ് അയോധ്യയില്‍ ദീപോത്സവം തുടങ്ങിയത്.




Sharing is Caring