ഫെഡറൽ ബാങ്കിന്റെ നേതൃത്വത്തിൽ അവബോധന ക്ലാസ്

കൊച്ചി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ദേശീയ തീവ്ര ബോധവൽക്കരണ പദ്ധതി 2022 ന്റെ ഭാഗമായി ഫെഡറൽ ബാങ്ക് എറണാകുളത്ത് അവബോധന ക്ലാസ് സംഘടിപ്പിച്ചു. ഹോട്ടൽ അബാദ് പ്ലാസയിൽ സംഘടിപ്പിച്ച ക്ലാസിന്റെ ഉദ്ഘാടനം സബ് ജഡ്ജും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ സെക്രട്ടറിയുമായ രഞ്ജിത്ത് കൃഷ്ണൻ എൻ നിർവഹിച്ചു.

റിസർവ് ബാങ്ക് ഡെപ്യൂട്ടി ഓംബുഡ്‌സ്മാനും ഡിജിഎമ്മുമായ അനൂപ് വി രാജ്, ഫെഡറൽ ബാങ്ക് നോഡൽ ഓഫീസർ ശോഭ എം, ബാങ്കിന്റെ എറണാകുളം സോണൽ മേധാവിയും സീനിയർ വൈസ് പ്രസിഡന്റുമായ കുര്യാക്കോസ് കോണിൽ, ലീഡ് ഡിസ്ട്രിക്ട് മാനേജർ മോഹൻ കുമാർ പി ഡി തുടങ്ങിയവർ പങ്കെടുത്തു.

റിസർവ് ബാങ്ക് മാനേജർ ശ്രീകാന്ത് എം, ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റും മറൈൻ ഡ്രൈവ് ശാഖാ മേധാവിയുമായ രാമു എസ് നായർ എന്നിവർ ഓംബുഡ്‌സ്മാൻ സ്‌കീം 2021, സുരക്ഷിതമായ ബാങ്കിംഗ് ശീലങ്ങൾ, ഇടപാടുകാരുടെ അവകാശങ്ങൾ, പരാതി പരിഹാരം തുടങ്ങിയ വിഷയങ്ങളിൽ ക്ളാസുകൾ എടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *