ലോകകപ്പില്‍ ഇന്ന് ഓസ്ട്രേലിയ-അഫ്ഗാനിസ്താൻ മത്സരം


ലോകകപ്പില്‍ ഇന്ന് ഓസ്ട്രേലിയ – അഫ്ഗാനിസ്താൻ പോരാട്ടം. ഇരു ടീമുകള്‍ക്കും ഇന്ന് നിര്‍ണായക പോരാട്ടം ആണ്. അഫ്ഗാനിസ്താനെതിരായ മത്സരം വിജയിച്ചാല്‍ ഓസ്ട്രേലിയക്ക് സെമി ഉറപ്പിക്കാം.
ഓസ്ട്രേലിയയെ അട്ടിമറിക്കാനായാല്‍ അഫ്ഗാനിസ്താൻ ന്യൂസീലൻഡിനെ മറികടന്ന് നാലാം സ്ഥാനത്തും എത്തും.മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് 2 മണിക്കാണ് മത്സരം.


ആദ്യ രണ്ട് മത്സരങ്ങളിലെ പരാജയത്തില്‍ നിന്ന് തിരികെ വന്ന ഓസീസ് തുടരെ അഞ്ച് മത്സരങ്ങള്‍ വിജയിച്ചു കഴിഞ്ഞു. ടോപ്പ് ഓര്‍ഡറില്‍ ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ് എന്നിവരും ഫോമിലാണ്. മധ്യനിരയില്‍ മാര്‍നസ് ലബുഷെയ്നും ഗ്ലെൻ മാക്സ്‌വലും തകര്‍പ്പൻ പ്രകടനങ്ങള്‍ നടത്തുന്നു. ഇംഗ്ലണ്ട്, പാകിസ്താൻ, ശ്രീലങ്ക എന്നീ മുൻ ചാമ്ബ്യന്മാരെ വീഴ്ത്തിയ അഫ്ഗാൻ പൂര്‍ണമായും പ്രൊഫഷണല്‍ സമീപനമാണ് നടത്തുന്നത്.റഹ്മാനുള്ള ഗുര്‍ബാസും ഇബ്രാഹിം സദ്രാനും മികച്ച പ്രകടനങ്ങള്‍ ആണ് നടത്തുന്നത്.


റഹ്മത് ഷായും ക്യാപ്റ്റൻ ഹഷ്മതുള്ള ഷാഹിദിയുമാണ് അഫ്ഗാൻ്റെ ബാറ്റിംഗ് കരുത്ത്. റാഷിദ് ഖാൻ, ഫസലുല്‍ ഹഖ് ഫാറൂഖി, മുഹമ്മദ് നബി, മുജീബ് റഹ്മാൻ തുടങ്ങിയവര്‍ അടങ്ങുന്ന ബൗളിംഗ് നിരയും ശക്തമാണ്. ഇവരിലേക്ക് നൂര്‍ അഹ്മദ് കൂടി എത്തുമ്ബോള്‍ വളരെ ശക്തമായ ബൗളിംഗ് നിര അഫ്ഗാനുണ്ട്. ഏറ്റവുമധികം ലോകകപ്പുകള്‍ നേടിയ ടീം ആണ് ഓസ്ട്രേലിയ. ഇതിനകം ഇന്ത്യയും ദക്ഷിണാഫ്രിക്കയുമാണ് സെമിയില്‍ പ്രവേശിച്ച ടീമുകള്‍.



Sharing is Caring