വിദേശമദ്യശാലയിൽ സെക്യൂരിറ്റി ജീവനക്കാരന്റെ തലയ്ക്കടിച്ചു പരിക്കേല്പിച്ച് മോഷണശ്രമം

കോഴിക്കോട്-പാവമണി റോഡിൽ കൊറണേഷൻ തിയറ്ററിന്റെ എതിർവശത്തുള്ള കേരള സ്റ്റേറ്റ് ബിവറേജസിന്റെ വിദേശമദ്യശാലയിൽ സെക്യൂരിറ്റി ജീവനക്കാരന്റെ തലയ്ക്കടിച്ച് പരിക്കേല്പിച്ച് മോഷണശ്രമം.ഇന്ന് പുലർച്ചയോടെയാണ് കെട്ടിടത്തിന്റെ മുകൾനിലയിൽ പ്രവർത്തിക്കുന്ന വിദേശമദ്യശാലയുടെ സെക്യൂരിറ്റി ജീവനക്കാരനെ മോഷ്ടാക്കൾ അടിച്ചുവീഴ്ത്തിയത്.സ്ഥാപനത്തിലെ സി.സി.ടി.വിയും ക്യാമറയും കമ്പ്യൂട്ടറും തകർത്താണ് മോഷണശ്രമം നടത്തിയത്.

പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാരൻ ദിനേശനെ കോഴിക്കോട് മെ‍‍ഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുരുവട്ടൂർ സ്വദേശിയായ ദിനേശൻ ബി.ആർ ജോബ് കൺസൾട്ടൻസി മുഖേന 5 വർഷമായി ബീവറേജസിലെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തുവരികയാണ്.മദ്യശാലയിൽ ശബ്ദം കേട്ടുനോക്കിയ ദിനേശനെ ഒരാൾ കമ്പിപ്പാര കൊണ്ട് രണ്ടുതവണ തലയ്ക്ക് അടിക്കുകയായിരുന്നു.അടിയേറ്റ് തലയ്ക്കും കണ്ണിനും പരിക്കേറ്റ ഇദ്ദേഹം ഷട്ടറിന് അടിച്ച് ഒച്ചയുണ്ടാക്കി താഴെ പട്രോളിം​ഗിന് ഉണ്ടായിരുന്ന പോലീസുകാരെ വരുത്തുന്നതിനിടയിൽ മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു.

പോലീസ് ഉദ്യോ​ഗസ്ഥർക്ക് ഒപ്പം ഡോ​ഗ് സ്ക്വാഡും വിരലടയാള വി​ദ​ഗ്ദ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.സ്ഥാപനത്തിലെ നഷ്ടം കണക്കാക്കി വരുന്നതേയുള്ളൂവെന്ന് ബീവറേജസ് മാനേജർ ദേവിക പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *