മണിപ്പൂരില്‍ ഇന്ത്യന്‍ റിസര്‍വ്ഡ് ബറ്റാലിയന്റെ ക്യാമ്പ് ആക്രമിച്ച് ആയുധങ്ങള്‍ കവരാന്‍ ശ്രമിച്ച ജനക്കൂട്ടത്തിന് നേരെ വെടിവെപ്പ്. ഒരാള്‍ കൊല്ലപ്പെട്ടു. മണിപ്പൂരിലെ തൗബാല്‍ ജില്ലയിലായിരുന്നു സംഭവം.കുക്കി നാഷണല്‍ ഓര്‍ഗനൈസേഷന്‍ വക്താവ് ഡോ. സെയ്‌ലന്‍ ഹാവോകിപിന്റെ ചൂരാചന്ദ്പൂരിലെ വീടിന് ഒരു സംഘം തീയിട്ട് മണിക്കൂറുകള്‍ക്കകമാണ് ആയുധങ്ങള്‍ കവരാന്‍ ശ്രമിച്ചത്.
അസം റൈഫിള്‍സ് ജവാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു.ഇംഫാലില്‍ മൂപ്പത് കിലോമീറ്റര്‍ അകലെയുള്ള വാങ്ബാലിലെ സൈനിക ക്യാമ്പിലേക്ക് ഇരച്ചെത്തിയ പ്രതിഷേധക്കാര്‍ സൈനികര്‍ക്ക് നേരെ കല്ലെറിഞ്ഞതോടെ സൈന്യം പ്രതിരോധിക്കുകയായിരുന്നു. തുടര്‍ന്ന് കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റുകളും ഉപയോഗിച്ചെങ്കിലും അക്രമികള്‍ പിന്മാറിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് യന്ത്ര തോക്കുകള്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തത്.














