അരീക്കോട് ആസ്റ്റർ മദറിൽ ഇ. എം. എസ് കോഴ്സ് ഉദ്ഘാടനം ചെയ്തു


മലപ്പുറം: ആസ്റ്റർ മദർ ഹോസ്പിറ്റലിൽ രണ്ട് വർഷം ദൈർഘ്യമുള്ള അഡ്വാൻസ്ഡ് പിജി ഡിപ്ലോമ കോഴ്സായ എമർജൻസി മെഡിക്കൽ സർവീസ് ( ഇ.എം.എസ്) കോഴ്സിന്റെ പ്രഥമ ബാച്ചിന് തുടക്കം കുറിച്ചു. ആസ്റ്റർ മിംസ്, കോട്ടക്കൽ എമർജൻസി വിഭാഗം മേധാവി ഡോ. മുഹമ്മദ്‌ ഷാഫി എൻ ഉദ്ഘാടനം ചെയ്തു. ആസ്റ്റർ മദർ ഹോസ്പിറ്റലിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മെഡിക്കൽ സെർവിസസ് ഡോ സാഹിർ കൊയപ്പത്തൊടിക, ഡോ. റബീഹ് പി, എമർജൻസി വിഭാഗം മേധാവി ഡോ. നിജിൻ വർഗീസ് മാമ്മൻ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ റോബിൻ സി. വി, ഡോ. അഫാൻ എ അക്ബർ, ഡോ അവന്തിക സുരേഷ്, കൃഷ്ണകുമാർ എച്ച്. ആർ, ഹോസ്പിറ്റൽ ജീവനക്കാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.




Sharing is Caring