കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു താനില്ലന്ന് അശോക് ഗെഹലോട്ട്

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മല്‍സരത്തില്‍ താനില്ലന്നും രാജസ്ഥാന്‍ മുഖ്യമന്ത്രിയായി തുടരനാണ് തനിക്ക് താല്‍പര്യമെന്നും അശോക് ഗെഹലോട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചു. രാജസ്ഥാന്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് നിയമിച്ച മല്ലികാര്‍്ജ്ജുന്‍ ഖാര്‍ഗെയോടാണ് അശോക് ഗെഹലോട്ട് ഈ നിലപാട് അറിയിച്ചത്. ഇത് ഖാര്‍ഗെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിക്കുകയും ചെയ്തു.

സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാല്‍ താങ്ങള്‍ രാജിവയ്കുമെന്ന് എം എല്‍ എമാര്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചത് സ്വന്തം ഇഷ്ടപ്രകാരമായിരുന്നുവെന്ന്് ഗെഹലോട്ട് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ഗെഹലോട്ടിനോട് കടുത്ത അസംതൃപ്തിയാണ്.

എം എല്‍ എ മാരുടെ രാജി നാടികം അശോക്് ഗെഹലോട്ടിന്റെ സൃഷ്ടിയായിരുന്നുവെന്ന് ഹൈക്കമാന്‍ഡ് തിരിച്ചറിഞ്ഞു കഴിഞ്ഞു. പ്രതിസന്ധിയുണ്ടാക്കുന്നില്ലെന്നും പ്രശ്ന പരിഹാരത്തിനായി മുഖ്യമന്ത്രിയായി തുടരാമെന്നും ഗെഹ്ലോട്ട് ഹൈക്കമാന്‍ഡിനെ അറിയിച്ചുകഴിഞ്ഞു.

മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിനെ അടയിന്തിരമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ദല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. അശോക് ഗെഹ്ലോട്ട് കഴിഞ്ഞാല്‍ നെഹ്രു കുടുംബത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായാകാന്‍ ഏറ്റവും സാധ്യതയുള്ളയാള്‍ കമല്‍നാഥ് തന്നെയാണ്. അതോടൊപ്പം ദിഗ് വിജയ് സിംഗ്, മുകള്‍ വാസ്‌നിക്ക് തുടങ്ങിയവരുടെ പേരുകളും സജീവമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *