വയനാട് ഉരുള്‍പൊട്ടല്‍ മേഖലയില്‍ തിരച്ചില്‍ അവസാനിപ്പിച്ച് സൈന്യം. ഇനിയുള്ള തിരച്ചില്‍ എന്‍ഡിആര്‍എഫിന്റേയും അഗ്നിശമന സേനയുടേയും നേതൃത്വത്തില്‍ നടക്കും. സര്‍ക്കാരും ജില്ലാ ഭരണകൂടവും സെെന്യത്തിന് യാത്രയയപ്പ് നല്‍കും.
ഹെലികോപ്റ്റര്‍ തിരച്ചിലിനും ബെയ്‌ലി പാലം ശക്തിപ്പെടുത്തുന്നതിനുമുള്ള സംഘം മാത്രം മേഖലയില്‍ തുടരുകയും മറ്റു സൈനിക സംഘങ്ങള്‍ മടങ്ങുകയും ചെയ്യും. ദൗത്യ ചുമതലകള്‍ പൂര്‍ണ്ണമായും കൈമാറുമെന്ന് സൈന്യം അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം എത്ര ദിവസം വേണമെങ്കിലും തുടരാന്‍ തയ്യാറാണെന്ന് സൈന്യം നേരത്തെ അറിയിച്ചിരുന്നു.














