
ഇടുക്കിയില്‍ ഭീതി പരത്തുന്ന അരിക്കൊമ്ബനെ ഉടന്‍ പിടികൂടും. അരിക്കൊമ്ബനെ പിടിച്ചു മാറ്റുന്നതിന് മുന്നോടിയായുള്ള മോക്ക്ഡ്രില്‍ ഇന്ന് നടത്തും.
പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തിലോ അഗസ്ത്യാര്‍കൂട വനമേഖലയിലോ വിടാനാണ് തീരുമാനം. മറ്റു വകുപ്പുകളെ കൂടി ഉള്‍പ്പെടുത്തി ഉച്ചയോടെ മോക്ഡ്രില്‍ നടത്താനാണ് വനം വകുപ്പിന്റെ നീക്കം. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ വയനാട്ടില്‍ നിന്നുള്ള ദൗത്യ സംഘം ഇടുക്കിയിലെത്തി.

കുംകിയാനകളുള്‍പ്പെടെ 301 കോളനിയില്‍ തുടരുകയാണ്. 301 കോളനിയിലോ സിമന്‍റ് പാലത്തോ വെച്ച് അരിക്കൊമ്ബനെ പിടികൂടാനാകുമെന്നാണ് വനം വകുപ്പിന്റെ കണക്ക് കൂട്ടല്‍. മഴ വെല്ലുവിളിയുയര്‍ത്തുന്നുണ്ടെങ്കിലും സാഹചര്യം അനുകൂലമായാല്‍ വെള്ളിയാഴ്ച അരിക്കൊമ്ബനെ മയക്കുവെടി വെച്ച് പിടികൂടാനാണ് വനം വകുപ്പിന്റെ തീരുമാനം.
