നെതലര്‍ലാന്‍ഡിനെ വീഴ്ത്തി അര്‍ജന്‍റീന സെമിയില്‍


ആവേശത്തിന്‍റെ കൊടുമുടി കയറിയ പോരാട്ടത്തിനൊടുവില്‍ കരുത്തരായ നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തി മെസ്സിയും അര്‍ജന്‍റീനയും ഖത്തര്‍ ലോകകപ്പ് സെമി ഫൈനലിലേക്ക്.


പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് അര്‍ജന്റീന വിജയം നേടിയത്. 4-3 എന്ന സ്‌കോറിനാണ് ഓറഞ്ച് പടയെ മെസിയും കൂട്ടരും വീഴ്ത്തിയത്. നെതര്‍ലന്‍ഡിന്റെ ആദ്യ രണ്ട് കിക്കുകളും പാഴായപ്പോള്‍ അര്‍ജന്റീനയുടെ നാലാം കിക്കാണ് ലക്ഷ്യം കാണാതെ പോയത്. ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍‌ട്ടിനെസിന്‍റെ മാസ്മരിക പ്രകടനമാണ് ക്വാര്‍ട്ടറില്‍ അര്‍ജന്‍റീനയുടെ വിജയത്തിന് നിര്‍ണായകമായത്.


നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് വീതം ഗോളുകള്‍ നേടി സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.



Sharing is Caring