ആറന്മുള ഉത്രട്ടാതി ജലമേള; പത്തനംതിട്ട ജില്ലയിൽ ഇന്ന് പ്രാദേശിക അവധി


ആറന്മുള ഉത്രട്ടാതി ജലമേള നടക്കുന്നതിനാൽ ഇന്ന് പത്തനംതിട്ട ജില്ലയ്‌ക്ക് അവധി പ്രഖ്യാപിച്ചു. എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് കളക്ടറുടെ ഉത്തരവിൽ പറയുന്നു. പൊതുരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.


ഇന്ന് ഉച്ചയ്‌ക്ക് ഒരു മണിക്കാണ് പമ്പയാറ്റിൽ ആവേശപ്പോര് ആരംഭിക്കുന്നത്. ആദ്യം എ ബാച്ചിലെ വള്ളങ്ങളുടെ മത്സര വള്ളംകളിയും, തുടർന്ന് ബി ബാച്ച് വള്ളങ്ങളുടെ മത്സരവുമാണ്. എ ബാച്ചിൽ 35 പള്ളിയോടവും ബി ബാച്ചിൽ 17 പള്ളിയോടവുമാണുള്ളത്.പരപ്പുഴ കടവുമുതൽ സത്രക്കടവുവരെയാണ് മത്സരവള്ളംകളി.




Sharing is Caring