പാട്ടുകള്‍ റീമിക്സ് ചെയ്യുന്നതിനോടുള്ള അനിഷ്ടം തുറന്നു പറഞ്ഞ് എആര്‍ റഹ്മാന്‍

ഗാനങ്ങള്‍ റീമിക്സ് ചെയ്യുന്നതിനോടുള്ള അനിഷ്ടം തുറന്നു പറഞ്ഞ് സം​ഗീതജ്ഞന്‍ എആര്‍ റഹ്മാന്‍.റീമിക്സ് സംസ്കാരം പാട്ടുകളെ വികൃതമാക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിലൂടെ പാട്ട് സൃഷ്ടിച്ച സംഗീത സംവിധായകന്‍്റെ ഉദ്ദേശ്യലക്ഷ്യം തന്നെ വികൃതമായി പോവുകയാണെന്നും റഹ്മാന്‍ വ്യക്തമാക്കി.

“എത്ര കൂടുതല്‍ ഞാന്‍ അതിലേക്ക് നോക്കുന്നോ, അത്ര കൂടുതല്‍ അത് വികൃതമാവുകയാണ്. പാട്ട് സൃഷ്ടിച്ച സംഗീത സംവിധായകന്‍്റെ ഉദ്ദേശ്യലക്ഷ്യവും വികൃതമാവുകയാണ്. ആളുകള്‍ പറയുന്നു അത് പുനര്‍വിഭാവനം ചെയ്യുന്നതാണെന്ന്. പുനര്‍വിഭാവനം ചെയ്യാന്‍ നിങ്ങള്‍ ആരാണ് ? മറ്റൊരാള്‍ ചെയ്ത പാട്ടുകളെടുക്കുമ്ബോള്‍ ഞാന്‍ വളരെ ജാ​ഗ്രത പുലര്‍ത്താറുണ്ട്. നിങ്ങള്‍ വളരെ ബഹുമാനത്തോടെ വേണം അതിനെ സമീപിക്കാന്‍.

മണിരത്നവുമായി ചെയ്ത പാട്ടുകളെക്കുറിച്ചും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ ഒരു പരിപാടിക്കിടെ ഒരു നിര്‍മാതാവ് മണി രത്നവുമായി ഒന്നിച്ചുള്ള പാട്ടുകള്‍ക്ക് ഇപ്പോഴും പുതുമയുള്ളതായി തോന്നുന്നു എന്നു പറഞ്ഞു. അത് ഡിജിറ്റല്‍ മാസ്റ്ററിങ്ങ് ചെയ്തതിനാലാണെന്നാണ് റഹ്മാന്‍ പറയുന്നത്. ആ പാട്ടുകള്‍ക്ക് ഇപ്പോഴും മേന്മയുണ്ടെന്നും എല്ലാവരും ഇഷ്ടപ്പെടുന്നുണ്ടെന്നും റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *