പ്രേമഹം കൊണ്ടുള്ള പാദ പ്രശ്നങ്ങൾക്ക് പ്രത്യേക പരിചരണം നൽകുന്നതിനായി വിപുലമായ ഡയബറ്റിക് ഫൂട്ട് ക്ലിനിക് ആരംഭിച്ച് അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി. പ്രമേഹ പാദമുള്ള രോഗികൾക്ക് സമയബന്ധിതവും സമഗ്രവുമായ പരിചരണം നൽകാനും അവരുടെ ജീവിതനിലവാരം ഉയർത്താനും ലക്ഷ്യമിട്ടുകൊണ്ടാണ് ഡയബറ്റിക് ഫൂട്ട് ക്ലിനിക് പ്രവർത്തനമാരംഭിക്കുന്നത്.
ഡിസംബർ 17-ന് അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയില്‍ ആരംഭിച്ച ഡയബറ്റിക് ഫൂട്ട് ക്ലിനിക്കിൽ ഉദ്ഘാടനത്തോടനുബന്ധിച്ച് മുപ്പത്തിയെട്ടോളം പരാമീറ്റർസ് അടങ്ങിയ രണ്ട് പ്രത്യേക ഡയബറ്റിക് ഫൂട്ട് സ്‌ക്രീനിംഗ് പാക്കേജുകൾ ലഭ്യമായിരിക്കും. ഡയബറ്റിക് ഫൂട്ട് ക്ലിനിക്കിനായി നൂതന ചികിത്സാരീതികളുമായി കാർഡിയോളജി, ഓർത്തോ, ഇന്റേണൽ മെഡിസിൻ, നെഫ്രോളജി എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാർ അണിനിരക്കുന്ന ഡയബറ്റിക് മാനേജ്മെന്റ് ടീമിനെ അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിൽ സജ്ജീകരിച്ചിട്ടുണ്ട്.

വാര്‍ത്താ സമ്മേളനത്തില്‍ മെഡിക്കൽ സൂപ്രണ്ട് ഡോ സജു സാമുവൽ ജേക്കബ്, ഇന്റേണൽ മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡോ ജ്യോതിഷ് ആർ നായർ, പ്ലാസ്റ്റിക് റീകൺസ്‌ട്രക്‌ഷൻ, ഏസ്തെറ്റിക് ആൻഡ് ഹാൻഡ് സർജറി വിഭാഗം കൺസൾട്ടന്റ് ഡോ ആദിത്യ രംഗരാജൻ എന്നിവർ പങ്കെടുത്തു.
ഫോട്ടോ ക്യാപ്ഷൻ: അങ്കമാലി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിലെ മെഡിക്കൽ പ്ലാസ്റ്റിക് റീകൺസ്‌ട്രക്‌ഷൻ, ഏസ്തെറ്റിക് ആൻഡ് ഹാൻഡ് സർജറി വിഭാഗം കൺസൾട്ടന്റ് ഡോ ആദിത്യ രംഗരാജൻ, മെഡിക്കൽ സൂപ്രണ്ട് ഡോ സജു സാമുവൽ ജേക്കബ്, ഇന്റേണൽ മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡോ ജ്യോതിഷ് ആർ നായർ എന്നിവർ തൃശൂർ പ്രസ് ക്ലബ്ബിൽ നടന്ന വാര്‍ത്താ സമ്മേളനത്തില്‍. (ഇടത് നിന്ന്)
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക: +91 813 797 4649













