റോബോട്ടിക് ഗൈനക്കോളജി രംഗത്തെ പുതുപുത്തൻ സാദ്ധ്യതകൾ ചർച്ച ചെയ്ത് അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റല്‍ റോബോട്ടിക് ഗൈനക്കോളജി കോണ്‍ക്ലേവ് 2024


അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റല്‍ സംഘടിപ്പിച്ച റോബോട്ടിക് ഗൈനക്കോളജി കോണ്‍ക്ലേവ് 2024 സിയാൽ ഡയറക്ടർ എസ് സുഹാസ് ഐ എ എസ് ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച നടന്ന ഏകദിന കോൺക്ലേവിൽ റോബോട്ടിക് ഗൈനക്കോളജി മേഖലയിൽ പ്രെസിഷന്‍, കെയര്‍, ഇന്നോവേഷന്‍ എന്നിവയ്ക്കുള്ള പ്രാധാന്യത്തെ ചൂണ്ടിക്കാട്ടി. അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന കോണ്‍ക്ലേവിന് മിനിമലി ഇന്‍വേസീവ് ഗൈനക്കോളജി റോബോട്ടിക് ആന്‍ഡ് ലാപ്രോസ്‌കോപ്പിക് സര്‍ജന്‍ ലീഡ് കണ്‍സള്‍ട്ടന്റായ ഡോ. ഊര്‍മിള സോമന്‍ അധ്യക്ഷത വഹിച്ചു.


കോൺക്ലേവിൽ ഈ മേഖലയിലെ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ നൂതന സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള ഇമ്മേഴ്‌സീവ് വർക്ക്‌ഷോപ്പുകൾ, ശില്പശാലകൾ അവതരണങ്ങൾ, സംവേദനാത്മക പാനൽ ചർച്ചകൾ എന്നിവ നടന്നു. ഡോ. ഊര്‍മിള സോമന്‍, ഡോ. റൂമാ സിന്‍ഹ, ക്ലിനിക്കല്‍ ലീഡ് ഗൈനക്കോളജിക് റോബോട്ടിക് സര്‍ജറി, അപ്പോളോ ഹോസ്പിറ്റല്‍, ഫൗണ്ടര്‍ പ്രസിഡന്റ് ഏ.ജി.ആര്‍.എസ് (അസ്സോസ്സിയേഷന്‍ ഓഫ് ഗൈനക്കോളജിക്കല്‍ റോബോട്ടിക് സര്‍ജന്‍സ്) ആന്‍ഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ്, ഡോ. രോഹിത് ആര്‍ രനേട്, കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിക്കല്‍ ഓങ്കോളജിസ്റ്റ് ആന്‍ഡ് റോബോട്ടിക് സര്‍ജന്‍, നാരായണ ഹെല്‍ത്ത് മസുംദാര്‍ ഷോ മെഡിക്കല്‍ സെന്റര്‍, ബാംഗ്ലൂര്‍, ഡോ. അന്‍ഷുമാല ശുക്ല, ഹെഡ് ഓഫ് മിനിമലി ഇന്‍വേസിവ് ഗൈനക്കോളജി, ഗൈനക്കോളജി ലാപറോസ്‌കോപിക് ആന്‍ഡ് റോബോട്ടിക് സര്‍ജന്‍, കോകിലാബെന്‍ ധിരുഭായ് അംബാനി ഹോസ്പിറ്റല്‍ ആന്‍ഡ് മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, മുംബൈ. രാജീവ് ഭാസ്‌ക്കര്‍, സീനിയര്‍ മാനേജര്‍, ഓഫ് ഗ്ലോബല്‍ ആക്‌സസ്സ് ആന്‍ഡ് വാല്യൂ എക്കണോമിക്‌സ് ഇന്‍ട്യുട്ടീവ്, ഡോക്ടര്‍ കമല്‍ മാലിക്ക്, ഹെഡ് ഓഫ് ക്ലിനിക്കല്‍ മാര്‍ക്കറ്റിംഗ്, ഇന്‍ട്യുട്ടീവ് തുടങ്ങിയവര്‍ റോബോട്ടിക് സര്‍ജറിയെക്കുറിച്ചുള്ള അവരുടെ ഉള്‍ക്കാഴ്ചകള്‍ അവതരിപ്പിച്ചു. മിനിമലി ഇന്‍വേസിവ് സര്‍ജിക്കല്‍ റോബോട്ടുകളുടെ നിര്‍മ്മാതാക്കളായ ഇന്‍ട്യുട്ടീവ് സര്‍ജിക്കല്‍ ടീം രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ 10 പേര്‍ക്ക് രണ്ട് ബാച്ച് ലൈവ് സിമുലേഷന്‍ സെഷനുകള്‍ സംഘടിപ്പിച്ചു.


“ലെറ്റസ്‌ ഹിയർ ഫ്രം ദി മാസ്റ്റേഴ്സ് ” പാനൽ ചർച്ചയിൽ ഡോ.റൂമ സിൻഹ, ഡോ. രോഹിത് ആർ. റാനഡെ, ഡോ. അൻഷുമാല ശുക്ല, ഡോ. അൻബുകനി സുബ്ബിയൻ എന്നിവർ പങ്കെടുത്തു. ഗൈനക്കോളജിക്കൽ സര്ജറികളിൽ റോബോട്ടിക്‌സ് സമന്വയിപ്പിക്കുന്നതിൻ്റെ ഗുണങ്ങൾ ചർച്ച ചെയ്യുകയും, ആധുനിക യുഗത്തിൽ ഇത്തരം കോൺക്ലേവുകളുടെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്ത പരിപാടിയിൽ റോബോട്ടിക് സർജറിയിലെ ഇൻഷുറൻസ് തടസ്സങ്ങൾ എങ്ങനെ പരിഹരിക്കാം എന്നതിനെപ്പറ്റിയും സെഷനുകൾ നടന്നു. “ശസ്ത്രക്രിയാ വിദഗ്ധർക്ക് റോബോട്ടിക് ഗൈനക്കോളജിയിലെ ഏറ്റവും പുതിയ പുരോഗതികളെക്കുറിച്ചും സാങ്കേതികതകളെക്കുറിച്ചും സംവദിക്കാനും അറിവുകൾ പങ്കുവയ്ക്കാനും ഉൾക്കാഴ്ചകൾ നേടാനും വിലപ്പെട്ട ഒരു വേദിയാണ് ഇത്തരം കോൺക്ലേവുകൾ” എന്ന് അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റല്‍ സി.ഇ.ഒ സുദർശൻ .ബി പറഞ്ഞു.



Sharing is Caring