ധനുഷ് സംവിധാനം ചെയ്യുന്ന റായൻ എന്ന ചിത്രത്തില്‍ നായികയായി അപര്‍ണ ബാലമുരളി എത്തുന്നു. ധനുഷ് ചിത്രത്തിന്റെ ഭാഗമായി അപര്‍ണ ബാലമുരളി എത്തുന്നത് ഇത് ആദ്യമാണ്.ധനുഷിന്റെ 50-ാമത്തെ ചിത്രമായി ഒരുങ്ങുന്ന റായനില്‍ ധനുഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം.
ധനുഷിന്റെ ചേട്ടനായി അഭിനയിക്കുന്ന സുധീപ് കൃഷ്ണന്റെ നായികയായാണ് അപര്‍ണ ബാലമുരളി എത്തുന്നത്. എസ്.ജെ. സൂര്യ, തുഷാര വിജയൻ, കാളിദാസ് ജയറാം എന്നിവരാണ് മറ്റു താരങ്ങള്‍.
ജൂലായ് 1ന് ചെന്നൈയില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന് 90 ദിവസത്തെ ചിത്രീകരണമുണ്ട്. ചിത്രത്തിനു വേണ്ടി 500 വീടുകളുടെ സെറ്റ് ഒരുക്കിയിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം.

ചിത്രത്തിന്റെ ഗ്ളിംപ്സ് വീഡിയോ ആരാധകര്‍ക്കായി ഉടൻ പുറത്തിറങ്ങും. വേറിട്ട ഹെയര്‍ സ്റ്റൈലിലിലാണ് ധനുഷ് പ്രത്യക്ഷപ്പെടുക. ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രം സണ്‍ പിക്‌ചേഴ്സിന്റെ ബാനറില്‍ ആണ് നിര്‍മ്മാണം. എ.ആര്‍. റഹ്‌മാൻ ആണ് സംഗീത സംവിധാനം.













