യു.എസ് സ്കൂളില്‍ വീണ്ടും വെടിവെപ്പ്: രണ്ട് മരണം


വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും ഭീതിവിതച്ച്‌ അമേരിക്കയിലെ ഒരു സ്കൂളില്‍ കൂടി മരണത്തിന്റെ വെടിപ്പുക ഉയര്‍ന്നുയു.എസ് സംസ്ഥാനമായ മിസോറിയിലെ ഹൈസ്‌കൂളില്‍ തിങ്കളാഴ്ച രാവിലെ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ ഒരു സ്ത്രീയും കൗമാരക്കാരിയും കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമിയെ പൊലീസ് വെടിവെച്ച്‌ കൊന്നു.


സെന്റ് ലൂയിസിലെ സെന്‍ട്രല്‍ വിഷ്വല്‍ ആന്‍ഡ് പെര്‍ഫോമിങ് ആര്‍ട്‌സ് ഹൈസ്‌കൂളിലാണ് ക്രൂരമായ ആക്രമണമുണ്ടായത്. ഭയന്നുവിറച്ച വിദ്യാര്‍ഥികള്‍ ജീവന്‍ രക്ഷിക്കാന്‍ ക്ലാസ് മുറികളിലും കെട്ടിട മറവുകളിലും ഒളിച്ചു. ചിലര്‍ ജനാലകളിലൂടെ ചാടുകയും സ്കൂളിന് പുറത്തേക്ക് ഓടുകയും ചെയ്തു.

online news portal

വെടിവെച്ചയാള്‍ക്ക് ഏകദേശം 20 വയസ്സുണ്ടെന്ന് പൊലീസ് കമ്മീഷണര്‍ മൈക്കല്‍ സാക്ക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ പ്രതിയുടെയോ ഇരകളുടെയോ പേര് പുറത്തുവിട്ടിട്ടില്ല. വെടിയുതിര്‍ത്തയാളെ മുഖാമുഖം കണ്ടതായി വെടിവെപ്പില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഒരു പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.



Sharing is Caring