ഇന്തോനേഷ്യയില്‍ വീണ്ടും ഭൂചലനം;44 പേര്‍ മരിച്ചു

ഇന്തോനേഷ്യയെ പിടിച്ചുകുലുക്കി വീണ്ടും ഭൂചലനം. പ്രധാന ദ്വീപുകളിലൊന്നായ ജാവയിലാണ് വന്‍ ഭൂചലനം നടന്നത്. സംഭവത്തില്‍ 20 പേർ കൊല്ലപ്പെടുകയും നൂറുകണക്കിനു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

റിക്ടർ സ്‌കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോർട്ട് ചെയ്തത്. പടിഞ്ഞാറൻ ജാവയിലെ ജിയാൻജൂറാണ് പ്രഭവകേന്ദ്രമെന്ന് ഇന്തോനേഷ്യൻ കാലാവസ്ഥാ, ഭൗമശാസ്ത്ര ഏജൻസി(ബി.എം.കെ.ജി) അറിയിച്ചു. 10 കി.മീറ്റർ ആഴത്തിലാണ് പ്രകമ്പനമുണ്ടായത്. അതേസമയം, സുനാമി സാധ്യതയില്ലെന്ന് ബി.എം.കെ.ജി അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *