ഇടുക്കി ചെറുതോണി അണക്കെട്ടില്‍ ഉണ്ടായ സുരക്ഷാ വീഴ്ചയില്‍ അന്വേഷണം നടത്താന്‍ മിലിറ്ററി ഇന്റലിജന്‍സും എത്തിക്കഴിഞ്ഞു. ഇന്ത്യന്‍ നേവിയുടെ സാന്നിധ്യം ഡാമില്‍ ഉള്ളതിനാലാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തുന്നത്. പൊലീസ് അന്വേഷണത്തില്‍ തീവ്രവാദ സാധ്യതകള്‍ ഉള്‍പ്പെടുത്തിയെങ്കിലും പ്രതിക്ക് താവ്ര വാദ ബന്ധമുള്ളതായി കണ്ടെത്തിയിട്ടില്ല.
വിദേശത്തേക്ക് കടന്ന പ്രതിയെ തിരികെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്. രണ്ടു ദിവസത്തിനുള്ളില്‍ കേരളത്തില്‍ എത്തുമെന്ന് കുടുംബത്തെ അറിയിച്ചിട്ടുണ്ട്. എത്തിയില്ലെങ്കില്‍ ലുക്ക്ഒട്ട് നോട്ടീസ് പുറത്തിറക്കാനാണ് പൊലീസ് തീരുമാനം. ഡാം സന്ദര്‍ശനത്തിനായി എത്തിയ യുവാവ് സുരക്ഷ മറികടന്ന് അണക്കെട്ടിലെ 11 സ്ഥലങ്ങളില്‍ താഴ് ഉപയോഗിച്ച് പൂട്ടുക ആയിരുന്നു.

പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ഇയാള്‍ വിദേശത്തേക്ക് കടന്നതിനെ തുടര്‍ന്നാണ് നടപടി. ഒറ്റപ്പാലത്തു നിന്നും ഇയാളുടെ കുടുംബ പശ്ചാത്തലമുള്‍പ്പെടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ജൂലൈ 22 ന് പകല്‍ മൂന്നേകാലിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഡാമിലെ ഹൈമാസ്സ് ലെറ്റുകളുടെ ടവറിലും എര്‍ത്ത് വയറുകളിലും ഉള്‍പ്പെടെ 11 സ്ഥലങ്ങളിലാണ് ഇയാള്‍ താഴിട്ട് പൂട്ടിയത്. അമര്‍ത്തുമ്പോള്‍ പൂട്ടു വീഴുന്ന തരത്തിലുള്ള താഴാണ് ഉപയോഗിച്ചിരിക്കുന്നത്. ചെറുതോണി ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തുന്ന റോപ്പില്‍ എന്തോ ദ്രാവകം ഒഴിക്കുകയും ചെയ്തു.













