തൃശൂര്‍:കടയില്‍ അതിക്രമിച്ച് കയറി വനിതയായ ഉടമയെ കൊലപ്പെടുത്താന്‍ ശ്രമം. അരിമ്പൂരില്‍ കുന്നത്തങ്ങാടിയിലെ കടയിലാണ് ആക്രമണം നടന്നത്. കടയില്‍ കയറി വനിതാ ഉടമയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താനായിരുന്നു ശ്രമം. ആക്രമിച്ചതിന് വെളുത്തൂര്‍ സ്വദേശി ധനേഷിനെ പോലീസ് പിടികൂടി. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
പരുക്കേറ്റ കടയുടമ അരിമ്പൂര്‍ സ്വദേശി രമയെ (53) തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അരിമ്പൂര്‍ കുന്നത്തങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന തുണിക്കടയില്‍ കയറിയാണ് ആക്രമം. അതിക്രമിച്ച് കയറിയ ധനേഷ് കൈയിലിരുന്ന ചുറ്റികകൊണ്ട് രമയുടെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തിരിച്ചറിയാതിരിക്കാന്‍ സ്ത്രീവേഷത്തില്‍ എത്തിയാണ് ധനേഷ് അതിക്രമം നടത്തിയത്. മോഷണമായിരുന്നു അക്രമിയുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു.














