അഫ്ഗാനിസ്ഥാനില്‍ വിദേശികള്‍ താമസിക്കാറുള്ള ഹോട്ടലിനുനേര്‍ക്ക് ആയുധധാരികളുടെ ആക്രമണം. കാബൂളിലെ ഷാറെ നൗ നഗരത്തിലെ കാബൂള്‍ ലോങ്ഗന്‍ ഹോട്ടലിലാണ് സംഭവം. ചൈനീസ് ഉദ്യോഗസ്ഥര്‍ അഫ്ഗാനിലെത്തുമ്പോള്‍ താമസിക്കാന്‍ സ്ഥിരമായി തിരഞ്ഞെടുക്കുന്നതിനാല്‍ ചൈനീസ് ഹോട്ടലെന്നാണ് ഈ ഹോട്ടലിനെ പ്രദേശവാസികള്‍ വിശേഷിപ്പിക്കുന്നത്.
ഹോട്ടലിനു നേര്‍ക്ക് തിങ്കളാഴ്ചയുണ്ടായ ഭീകരരുടെ ആക്രമണം മണിക്കൂറുകളോളം നീണ്ടു. ആക്രമണം നടത്തിയ മൂന്നു ഭീകരരെ വധിച്ചതായി താലിബാന്‍ അധികൃതര്‍ അറിയിച്ചു. ആക്രമണത്തില്‍നിന്നു രക്ഷപ്പെടാന്‍ ജനല്‍വഴി ചാടിയ രണ്ടു വിദേശികള്‍ക്കു പരിക്കേറ്റു.














