യുഎസില്‍ ചീങ്കണ്ണിയുടെ ആക്രമണത്തില്‍ 85 വയസുകാരി കൊല്ലപ്പെട്ടു. ഫ്ലോറിഡയിലെ ഫോര്‍ട്ട് പിയേഴ്സിലാണ് സംഭവം നടന്നത്.വളര്‍ത്തു നായയുമായി നടക്കാനിറങ്ങിയ സ്ത്രീയാണ് കൊല്ലപ്പെട്ടത്. മൂന്നു മീറ്റര്‍ നീളമുള്ള ചീങ്കണ്ണിയാണ് ആക്രമിച്ചത്.
ചീങ്കണ്ണി ആദ്യം നായയെ ആക്രമിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ നായയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്ത്രീയുടെ നേരെ തിരിയുകയായിരുന്നുവെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഫ്ലോറിഡയിലെ 67 കൗണ്ടികളിലും ചീങ്കണ്ണികളെ കാണാം. എന്നാല്‍ കഴിഞ്ഞ 75 വര്‍ഷത്തിനിടെ 26 പേര്‍ മാത്രമാണ് ചീങ്കണ്ണിയുടെ ആക്രമണത്തില്‍ മരിച്ചിട്ടുള്ളത്.














